തകർത്ത് പെയ്യും…; സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Rain Alert

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. പത്തനംതിട്ട ഇടുക്കി പാലക്കാട്‌ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

Also Read; അടൂരില്‍ കല്ലടയാറ്റില്‍ 10 വയസുള്ള കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.

Also Read; സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ; ഫലപ്രഖ്യാപനം മെയ് മൂന്നാം വാരത്തിനുള്ളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration