‘ചേലോർക്ക് കിട്ടും ചെലോർക്ക് കിട്ടൂല’, പാലക്കാട്ടുകാർക്ക് കിട്ടി, ബാക്കിയുള്ളോർക്ക് എപ്പോൾ? മഴ മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് ഇന്ന് സാധ്യതയെങ്കിലും നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ALSO READ: ‘മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥൻ’, : വെളിപ്പെടുത്തലുമായി ശശി തരൂർ

അതേസമയം, മെയ് 9ന് മലപ്പുറം വയനാട് ജില്ലകളിലും 10ന് ഇടുക്കിയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ജില്ലകളിൽ ഈ ദിവസം കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News