സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 8 ജില്ലകളിൽ യെല്ലോ അലെർട് തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.
അറബിക്കടലിനു മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Also Read: എന്ത് ജോലി വേണമെങ്കിലും ചെയ്യും; താരമായി ടെസ്‌ലയുടെ ‘ഒപ്റ്റിമസ്’
ഉയർന്ന തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഇന്നും മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര തീരദേശ മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here