തെക്കൻ കേരളത്തിൽ ഒറ്റപെട്ടയിടങ്ങിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തെക്കൻ കേരളത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പലയിടത്തും ശക്തമായ ഒറ്റപ്പെട്ട മഴ തുടരുകയാണ്.  ഒറ്റപെട്ടയിടങ്ങിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ  :ജൊഹന്നാസ്ബര്‍ഗിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 70 മരണം; 500ലേറെ പേര്‍ക്ക് പരുക്ക്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നാളെ ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മാത്രമാണ് ശക്തമായ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് മുന്നറിയിപ്പ്.

ALSO READ:ആദിത്യ L 1 ദൗത്യം; കൗൺഡൗൺ നാളെ തുടങ്ങുമെന്ന് ഐ എസ് ആർ ഒ

അതേസമയം, പൊൻമുടിയിൽ പെയ്ത ശക്തമായ മഴയും മൂടൽ മഞ്ഞും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി.കോട മഞ്ഞ് ഇറങ്ങിയതിനാല്‍ യാത്ര വളരെ പതുക്കെ മാത്രമെ സാധിക്കൂ എന്നതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണം അവധി പ്രമാണിച്ച് നിരവധി ആളുകളാണ് പൊന്‍മുടിയിലേക്ക് എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News