ഹിമാചലിൽ പേമാരിയും മേഘ വിസ്ഫോനവും വിതച്ചത് കനത്ത നാശം. 24 മണിക്കൂറിനിടെ വിവിധ സംഭവങ്ങളിലായി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. വിവിധയിടങ്ങളിൽ വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചു പോയി. രക്ഷാപ്രവർത്തനം തുടരുകയാണ്.
also read; മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ ജീവനക്കാർ പൊതിരെ തല്ലി; വീഡിയോ
ഷിംലയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. 12 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സോളൻ ജില്ലയിൽ ഇന്നലെ രാത്രിയിലാണ് മേഘ വിസ്ഫോടനമുണ്ടായത്. ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. ഷിംലയിൽ ശിവക്ഷേത്രം തകർന്നു ഒൻപത് പേർ മരിച്ചിരുന്നു. നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 18 വരെ ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here