മഴയും മൂടല്‍ മഞ്ഞും; വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു

flight

മഴയും മൂടല്‍ മഞ്ഞും മൂലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നത്.

ഇന്ന് രാവിലെ മുതല്‍ മലപ്പുറം ജില്ലയിലും കനത്തമഴയാണ്. കനത്തമഴയും മൂടല്‍മഞ്ഞുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. നാലുവിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടത്.ദുബൈ,ദമാം എന്നിവിടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News