മെയ് നാല് വരെ കേരളത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത

അടുത്ത നാല് ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മേയ്​ 4​ വരെ സംസ്ഥാനത്ത്​ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട്​ കൂടിയ മഴയ്ക്കും 50 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട് എന്നാണ് പ്രവചനം . പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ അഞ്ച്​ ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ​ അലർട്ട്​ പ്രഖ്യാപിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ നാല്​ ജില്ലകളിലും മഞ്ഞ​ അലർട്ടുണ്ട്​. ഞായറാഴ്ച സംസ്ഥാന വ്യാപകമായി മഴ ലഭിച്ചു. പല സ്ഥലങ്ങളിലും വേനൽമഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ ​അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News