അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് .

4 ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം കൊല്ലം എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. 23 വരെ എല്ലാ ജില്ലകളിലും ഇടിമിന്നലോട്കൂടിയ അതിശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയത്. റെഡ്, ഓറഞ്ച് അലർട്ടുകൾ തുടരുന്ന ജില്ലകളിൽ രാത്രി യാത്രകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

also read: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് , വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം,താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്,  വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത,മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം,അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം,വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത,മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുവാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുവാനും നിർദേശമുണ്ട്.

also read:ജിഷ കൊലക്കേസ് ; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News