സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് മഴയ്ക്ക് സാധ്യത. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകുന്നത്. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ഡിസംബർ ജനുവരി മൂന്നുവരെ തെക്കൻ കേരളത്തിൽ മിതമായ – ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഒരു ജില്ലയിലും അലേർട്ടുകൾ ഇല്ല. വിവിധ ജില്ലകളിൽ ശക്തമായ ചൂട് തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ലഭിക്കുന്നത്.

ALSO READ: കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം

എന്നാൽ തിങ്കളാഴ്ച കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കൻ അറബിക്കടലിന്റെ മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ALSO READ: കോഴിക്കോട് വെള്ളിപറമ്പില്‍ ഓട്ടോഗ്യാരേജ് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News