സൗദിയിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക്

സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറി തുടങ്ങി. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരും. ഇടത്തരം മുതൽ ശക്തമായ മഴക്കൊപ്പം ഇടി മിന്നലും, വേഗതയേറിയ കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ALSO READ: ‘കേരൾ അച്ഛാ ഹേ’ ; നവകേരള സദസിന് ആശംസാബാനറുമായി അതിഥി തൊഴിലാളികൾ

ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, അൽ-ഖസിം, റിയാദ്, ഷർഖിയ തുടങ്ങിയ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഴക്കും പൊടിക്കാറ്റിനും വളരെയധികം സാധ്യതയുണ്ട്. അൽ-ജൗഫ്, ഹായിൽ, എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ALSO READ: ഇന്ത്യയുടെ മനംകവർന്ന് ടാറ്റ ഇലക്ട്രിക്ക് കാറുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here