കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തുടരുന്നത്. മത്സ്യതൊഴിലാളികൾക്കും മലയാര-തീര മേഖലകളിലും ജാഗ്രത നിർദേശവും തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം മധ്യ വടക്കൻ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

Also Read: ഏത് ആപത്തിലും ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ജനകീയ സേനയായി കേരള പൊലീസ് മാറി: മുഖ്യമന്ത്രി

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ. മഴയ്ക്കൊപ്പം ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മലയാര-തീര മേഖലകളിൽ ജാഗ്രത നിർദേശം തുടരുകയാണ്.

Also Read: എംഡിഎംഎയുമായി ലഹരി കടത്തുകാരനെ പിടികൂടിയ സംഭവം; മണിക്കൂറുകൾക്കുള്ളിൽ കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News