സംസ്ഥാനത്ത് ഇന്ന് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rains Monsoon

കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വടക്കൻ കേരളത്തിൽമഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

Also Read: മഴക്കെടുതിയിൽ മഹാരാഷ്ട്ര; വെള്ളക്കെട്ടിൽ മുങ്ങി മുംബൈ നഗരം

കേരള കർണാടക തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് മാഹി തീരത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻകേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരും.

Also Read: ‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News