ഐപിഎല്‍ പതിനാറാം സീസണിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തിനിടയില്‍ രസംകൊല്ലിയായി വീണ്ടും മഴയെത്തി. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 215 ലക്ഷ്യം മറികടക്കാന്‍ ചൈന്നൈ സൂപ്പര്‍ കിംഗ്‌സ് കളത്തില്‍ ഇറങ്ങി മൂന്ന് പന്തുകള്‍ മാത്രം എറിഞ്ഞതിന് പിന്നാലെ മഴയെത്തുകയായിരിന്നു. വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് എന്ന അവസ്ഥയിലാണ് ചെന്നൈ.
റിസര്‍വ് ദിനത്തില്‍ ടോസ് വിജയിച്ച ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട് ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചുകൂടി. അര്‍ദ്ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശന്റെയും ( 96) വൃദ്ധിമാന്‍ സാഹയുടേയും (54) പ്രകടനമാണ് അഹമ്മദാബാദില്‍ ചെന്നൈക്ക് മേല്‍ റണ്‍മഴ പെയ്യിച്ചത്. ശുഭ്മാന്‍ ഗില്ലും (39) ഹര്‍ദിക് പാണ്ഡ്യ ( പുറത്താവാതെ 21) എന്നിവരുടെ പ്രകടനവും സ്‌കോര്‍ ഇരുന്നൂറ് കടത്തുന്നതില്‍ നിര്‍ണ്ണായകമായി.ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. തുടര്‍ന്ന് ഗുജറാത്ത് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ചെന്നൈ ബാറ്റിംഗ് തുടങ്ങിയതിന് തൊട്ടുപിന്നാലെ മഴയെത്തുകയായിരന്നു.
ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് കലാശപ്പോര് റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയത്. റിസര്‍വ് ദിനത്തിലും കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ മഴവില്ലനായി എത്തിയതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here