കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

rain

കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. രാത്രിയിൽ ജില്ലയിൽ ഒരിടത്തും കാര്യമായ മഴ ഉണ്ടായിരുന്നില്ല. മഴ ശക്തി പ്രാപിക്കുമെന്ന , കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: നാലു പോയിന്റ് സ്വന്തമാക്കിയിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ യുക്രൈന്‍ പുറത്ത്

വിജയപുരം വില്ലേജിൽ പെരിങ്ങല്ലൂർ എൽ പി സ്കൂളിൽ ഒരു ദുരിതശ്വാസ് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ട് കുടുംബളിലെ ഏഴുപേരാണ് ക്യാമ്പിൽ കഴിയുന്നത്.മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ജൂൺ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ചിട്ടുണ്ട്. കുമരകത്ത് ഉണ്ടായ കാറ്റിൻ്റെ ശക്തിയിൽ യാത്രക്കിടെ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു, ബൈക്ക് നിയന്ത്രണം തെറ്റി.ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് ബുധനാഴ്ച്ച രാത്രിയിൽ പ്രദേശത്ത് ഉണ്ടായത്.

ALSO READ: പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭയുടെ 264ാം സമ്മേളനത്തിനും തുടക്കമാകും

അതേസമയം കുമരകത്ത് ഉണ്ടായ ശക്തമായ കാറ്റിൽ യാത്രക്കിടെ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു,ബൈക്ക് നിയന്ത്രണം തെറ്റി.ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്.ഇതേ തുടർന്ന് കുമരകം ഒന്നാം കലുങ്കിനും, രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News