ഒരു വലിയ അനുഗ്രമെന്നോണം ഗാസയുടെ കണ്ണുനീരിലേക്ക് കഴിഞ്ഞ ദിവസം മഴമേഘങ്ങൾ പെയ്തിറങ്ങി. ഭയന്നും വിറച്ചും നിന്ന കുട്ടികൾ യുദ്ധത്തിന്റെ ഭീകരതകൾക്കിടയിലും മറന്നുപോയ ചിരികൾ പുറത്തെടുക്കാൻ ശ്രമിച്ചു. മരുഭൂമിയിലെ മഴയെന്ന കാവ്യാത്മകമായ വാക്ക് പോലെ തന്നെയാണ് ഗാസയിലെ മഴയും. അതിന് നിഷേധിച്ചവർക്കും അടിച്ചമർത്താൻ ശ്രമിച്ചവർക്കും പ്രകൃതി നൽകിയ മറുപടി എന്നുകൂടി അർഥമുണ്ട്. വെള്ളവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ ഇസ്രയേൽ നിഷേധിച്ചു കൊണ്ടിരിക്കെയാണ് പ്രദേശത്ത് ചൊവ്വാഴ്ച ശക്തമായ മഴ വർഷിച്ചത്.
منع الاحتلال الماء عن أطفال غزة .. فسقاهم الله الغيث (المطر)#GazaHolocaust #هولوكوست_غزة pic.twitter.com/zD1DukbkiN
— المركز الفلسطيني للإعلام (@PalinfoAr) November 14, 2023
യുദ്ധഭൂമിയിലെ ദയനീയ രംഗങ്ങൾ പോലെ മഴയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. മഴയിൽ ആഹ്‌ളാദത്തോടെ ഇറങ്ങി നടക്കുകയും കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കോടിക്കണക്കിന് വരുന്ന മനുഷ്യർ കണ്ടു. ‘ഇസ്രയേൽ ഞങ്ങൾക്ക് വെള്ളം തടഞ്ഞപ്പോൾ ആകാശത്തു നിന്നു മഴ പെയ്തു’ എന്നാണ് ഒരു കുട്ടി പറഞ്ഞത്. അത് പറയുമ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം തന്നെയാണ് ആ കുഞ്ഞുങ്ങൾക്ക് ഇസ്രയേലിനോട് പറയാനുള്ള മറുപടിയും. അൽ അറേബ്യ ടിവി അടക്കമുള്ള മാധ്യമങ്ങൾ വെള്ളം ശേഖരിക്കുന്ന കുട്ടിയുടെ വീഡിയോ ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ചിട്ടുണ്ട്.
أمطار الخير تتساقط على غزة 💚
شوفوا اللي قاعد يعبي كاسة مي من المطر
يارب انت عالم بحالهم، كن معهم pic.twitter.com/EbOll8iX9m— مُضَر | Modar (@ivarmm) November 14, 2023
ALSO READ: വിപ്ലവ വീര്യം, സഖാക്കളുടെ പ്രിയ നേതാവ് എന്‍.ശങ്കരയ്യക്ക് വിട
‘അല്ലാഹുവിന് സ്തുതി. ജനങ്ങളേ, ഞങ്ങളെ അല്ലാഹു മഴ കൊണ്ട് കുടിപ്പിച്ചു. ഞങ്ങൾ കഷ്ടപ്പാടിലാണെന്ന് അല്ലാഹുവിന് അറിയാം. അവൻ ഞങ്ങൾക്കു മേൽ വഴ വർഷിച്ചു’, വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ ഒരു കുട്ടി പറഞ്ഞു. മനുഷ്യന്റെ പ്രാഥമികാവശ്യത്തിന് പോലും ജലം നൽകാത്ത ഇസ്രയേൽ ലോകരാജ്യങ്ങൾക്ക് മുൻപിൽ തങ്ങളുടെ ക്രൂര മനോഭാവം തന്നെയാണ് വ്യക്തമാക്കുന്നത്. അതേസമയം, കാറ്റും മഴയും മൂലം ചിലയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഈ മഴ ഗാസയിലെ ജനങ്ങൾക്ക് പ്രകൃതി നൽകിയ ആശ്വാസവും അനുഗ്രഹവുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here