മെയ് അവസാനത്തോടെ കാലവര്‍ഷമെത്തും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ ഈ മാസം 20 വരെയാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായതോടെ മെയ് അവസാനത്തോടെ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് 6 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ALSO READ:  കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല വിജയം

നാളെ മുതല്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. നാളെ 2 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മറ്റന്നാള്‍ 3 ജില്ലകളിലും മെയ് 20 ന് 7 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില ഘട്ടങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ALSO READ: വിഷാദം മറികടക്കാൻ കഴിയുന്നില്ല, 29 കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലാൻഡ്‌സ്: പ്രതിഷേധം ശക്തം

കേരള തമിഴ്‌നാട് തീരങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration