വരുന്ന മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വരുന്ന മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപക മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

Also Read: ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കാസര്‍ക്കോട് ഇന്ന് യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറിനിടെ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

18ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 19നു മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here