സംസ്ഥാനത്ത് ഓ​ഗസ്റ്റ് ഒന്ന് വരെ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഓ​ഗസ്റ്റ് ഒന്ന് വരെ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത് .കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ALSO READ:മനുഷ്യനാക്കിയതിന് നന്ദി; അവരെത്ര വികൃതരാണ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനും ബി ജെ പി വിടുമെന്ന് സൂചന
എന്നാൽ അടുത്ത രണ്ടാഴ്ചത്തേക്ക് പതിവിലും കൂടുതൽ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കാലവർഷക്കാലത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം ഉടലെടുക്കാനും സാധ്യതയുണ്ട്. ഇത് കാലവർഷത്തെ ബാധിച്ചേക്കാം.

ALSO READ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

അതേസമയം ഇത്തവണ സംസ്ഥാനത്ത് മഴ 32 ശതമാനം കുറഞ്ഞിട്ടുണ്ട് . ജൂൺ 1 മുതൽ 28 വരെ 1244.7 മില്ലീമീറ്റർ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാൽ 846.8 മില്ലീമീറ്ററാണ്കേരളത്തിൽ പെയ്ത മഴ. ഇടുക്കിയിലും ഇത്തവണ മഴ പകുതിയായി കുറഞ്ഞു. തുടർച്ചയായി ചില ദിവസങ്ങളിൽ മഴ പെയ്തെങ്കിലും കോഴിക്കോട്ടും വയനാടും 46 ശതമാനമാണ് മഴയുടെ കുറവ് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News