ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലാണ് മഴ നാശം വിതയ്ക്കുന്നത്. ദില്ലിയില്‍ യമുനാ നദീതീരത്ത് അപകട നിലയും കഴിഞ്ഞ് ജലനിരപ്പ് ഉയരുകയാണ്.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് മഴ അതിശക്തമായി പെയ്യുന്നത്. ഗുജറാത്തില്‍ ജുനഗഡ് ജില്ലയില്‍ റെക്കോര്‍ഡ്മഴ രേഖപ്പെടുത്തി. 24 മണിക്കൂറിനുളളില്‍ 241 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. 24 മണിക്കൂറിനുളളില്‍ ഒമ്പത് പേര്‍ മരിച്ചു. 3000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേവ് ഭൂമി ദ്വാരക, രാജ് കോട്ട്, ഭാവ് നഗര്‍ എന്നിവടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍രകിയിട്ടുണ്ട്. ഗുജറാത്തില്‍ രണ്ട് ദേശീയപാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ പാതകളും പൂര്‍ണമായും അടച്ചു.
ALSO READ: മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി
യുപിയില്‍ ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നോയിഡയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. യുപിയിലെ ഗൗതം ബുദ്ധ് നഗറിലെ ആളുകളെ ഷെള്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും അതിശക്ത മഴയ്ക്ക് പിന്നാലെ മേഘവിസ്‌ഫോടനവുമുണ്ടായി. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ കനത്ത മഴ തിമിര്‍ക്കുകയാണ്. രുദ്രപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഋഷികേശ്-ബദ്രീനാഥ് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.
ഹിമാചലിലും ഉത്തരാഖണ്ഡിലും തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഡെല്‍ഹിയില്‍ യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. 206.54 മീറ്ററാണ് ജലനിരപ്പ്. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ALSO READ: മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക, സംഭവം ക്രൂരവും ഭയാനകവും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here