സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; 3 ജില്ലകളിൽ ഓറഞ്ചും, 9 ജില്ലകളിൽ യെല്ലോ അലർട്ടും

Heavy Rain

സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കുന്നു. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. വടക്കൻ കേളത്തിന് സമീപം സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മ‍ഴ ശക്തി പ്രാപിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ മ‍ഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോ‍ഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ പാലക്കാട്‌ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മ‍ഴ തുടരുമെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read; ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷൻ വാഷിംഗ്ടണിൽ, ലോക മലയാളി മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കടുക്കുന്നു

വടക്കൻ കേരളം മുതൽ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മ‍ഴ കനക്കുന്നത്. മ‍ഴയ്ക്കൊപ്പം ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറയിപ്പ് നൽകി. കേരള-തമി‍ഴ്നാട് തീരങ്ങളിൽ ഉയർന്ന തിലമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. മലയോര പ്രദേശത്ത് താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദേശമുണ്ട്.

Also Read; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനിരയാക്കി; വയനാട് മേപ്പാടിയിൽ പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News