ഇന്ത്യ പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം തടസപ്പെടുത്തി മഴ

ഇന്ത്യ പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനു വില്ലനായി മഴ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിൽ ആയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മഴ കളി തടസപ്പെടുത്തിയത്. ഓപ്പണർ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗിലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.

ALSO READ:അമ്മ എനിക്കിടാനായി കരുതിയത് ആ കോമഡി പേര്, അതെങ്ങാനും ഇട്ടിരുന്നേല്‍ പണി പാളിയേനെ: ചെമ്പന്‍ വിനോദ്

നേരത്തെ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധസെഞ്ചുറി നേടി . 49 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 56 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഗിൽ 52 പന്തിൽ 58 റൺസെടുത്ത് പുറത്തായി.

ALSO READ:മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകി റൊണാൾഡോ

ഷദാബ് ഖാനാണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്. തുടർന്ന് ഷഹീൻ ഷാ അഫ്രീദി ശുഭ്മാൻ ഗില്ലിനെയും മടക്കി. 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് മഴ എത്തിയത്. 17 റൺസുമായി കെ എൽ രാഹുലും എട്ട് റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News