കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലെര്‍ട്ടിലും മാറ്റമില്ല. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള 6 ജില്ലകളിലാണ് നേരത്തെ യേല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
Also Read: ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായതോ ഇടത്തരമായതോ രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . സെപ്റ്റംബര്‍ 10 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്.
തെക്കന്‍ ഛത്തീസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മണ്‍സൂണ്‍ പാത്തി അടുത്ത 4 ദിവസവും സജീവമായി തുടരാന്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here