സംഗീത കച്ചേരിക്കിടെ നോട്ടുമഴ, ഗായിക വാരിക്കൂട്ടിയത് കോടികള്‍

പാട്ട് പാടി മഴപെയ്യിച്ച കഥയെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യിച്ചതിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഗുജറാത്തിലെ കച്ച് ജില്ലയില്‍ റാപാറില്‍ ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന സംഗീത പരിപാടിയിലായിരുന്നു നോട്ടുകള്‍ മഴപോലെ പെയ്തിറങ്ങിയത്. സംഗീതപരിപാടിക്കിടെ ഗായിക ഗീത ബെന്‍ റബാരിയുടെ ശരീരത്തിലേയ്ക്ക് ആരാധകര്‍ നോട്ടുകള്‍ വാരിവിതറുകയായിരുന്നു. സംഗീത കച്ചേരി അവസാനിക്കുമ്പോള്‍ ഗായിക കുമിഞ്ഞുകൂടിയ നോട്ടുകള്‍ക്ക് നടുവിലായിരുന്നു. കോടികളാണ് ഈ നിലയില്‍ ഗായികയ്ക്ക് ചുറ്റും കുമിഞ്ഞ് കൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: വീണ്ടും ‘ഊ ആന്തവാ…’ തരംഗവുമായി സാമന്ത എത്തുമോ? പ്രതികരണവുമായി പുഷ്പ 2 സംവിധായകന്‍

ഗുജറാത്തിലെ പോപ്പുലര്‍ നാടന്‍പാട്ട് ഗായികയാണ് ഗീത ബെന്‍ റബാരി. ‘റോമാ സെര്‍ മാ…’ എന്നു തുടങ്ങുന്ന ഇവരുടെ ഗാനം പ്രശസ്തമാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സംഗീതരംഗത്ത് സജീവമായ ഗീത ഭജനകളിലൂടെയും നാടന്‍പാട്ടുകളിലൂടെയുമാണ് ജനപ്രിയ ഗായികയായി മാറിയത്.

Also Read:കുഞ്ഞ് സന്തോഷമായി ഇരിക്കുന്നു, അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല; കുടുംബത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ

നേരത്തെ അമേരിക്കയിലും ഗായിക പാട്ട്പാടി ഡോളര്‍ മഴ പെയ്യിച്ചത് വാര്‍ത്തയായിരുന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ദുരിതത്തിലായ യുക്രെയ്ന്‍ ജനതയ്ക്ക് സഹായധനം സമാഹരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമേരിക്കയില്‍ നേരത്തെ നോട്ടുമഴ പെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News