സൗദിയിൽ മഴ മുന്നറിയിപ്പ്

സൗദിയിൽ ശനിയാഴ്ച വരെ മഴയ്ക്കും മിന്നലിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ മിക്ക പ്രവിശ്യകളിലും ശനിയാഴ്ച വരെ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണം. താഴ്ന്ന പ്രദേശങ്ങളിലും തുറസ്സായ ഇടങ്ങളിലും നിൽക്കരുത്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അരുവികളിലും വെള്ളക്കെട്ടുകളിലും ഉല്ലസിക്കരുതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

ALSO READ: കുട്ടികളിലെ സമൂഹമാധ്യമ ഉപയോ​ഗത്തിന് പ്രായ പരിധി നിശ്ചയിക്കണം; കർണാടക ഹൈക്കോടതി

റിയാദിൽ മിതമായ മഴയ്ക്കും തായിഫ്, മെയ്‌സാൻ, ആദം, അൽ-അർ ദിയാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അതേസമയം രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും ശനിയാഴ്ച വരെ നേരിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ALSO READ: എറണാകുളം നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News