അടുത്ത നാല് ദിവസം കേരളത്തിൽ തകർത്ത് പെയ്യും; ഫെയിഞ്ചൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ തമിഴ്‌നാട് തീരം

rain

കേരളത്തിൽ അടുത്ത നാലുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് കാരണം. ഈ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ബുധനാഴ്ചയോടെ ചുഴലിക്കാറ്റായിമാറി ശ്രീലങ്ക തീരംവഴി തമിഴ്‌നാട് തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സൗദി അറേബ്യ നിർദേശിച്ച പ്രകാരം ഫെയിഞ്ചൽ എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തെക്കൻ കേരളതീരത്ത് വെള്ളിയാഴ്ചവരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെയും, 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ മാസം 29 വരെ കേരളതീരക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങൾ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ശനിയാഴ്ചവരെ ഈ മേഖലയിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കടലിൽപ്പോയ മത്സ്യത്തൊഴിലാളികൾ എത്രയുംവേഗം ആഴക്കടലിൽനിന്നു തീരത്തേക്കെത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News