‘അസ്‌ന’ കേരളത്തെ സ്വാധീനിക്കില്ലെങ്കിലും അടുത്ത 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും

rain kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Also Read; കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ച്; എഐസിസി അംഗം സിമി റോസ് ബെൽ ജോണിന്റെ തുറന്നു പറച്ചിലിൽ കുടുങ്ങി നേതൃത്വം

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂർ ഒഴികെയുള്ള 10 ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്. വടക്കൻ ജില്ലകളിലാകും ശക്തമായ മഴ തുടരുക. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്.

അതേസമയം, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കും. അസ്ന ചുഴലിക്കാറ്റ് കേരളത്തെ സ്വാധീനിക്കില്ലെങ്കിലും ന്യൂനമർദത്തിൻ്റെ സ്വാധീന ഫലമായി അടുത്ത 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്.

Also Read; മുഖ്യമന്ത്രിയുടെ മാർഗനിർദേശം കൊണ്ടാണ് എയർപോർട്ടിൽ വികസനം സാധ്യമായത്: എം എ യൂസഫലി

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News