സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തി പ്രാപിക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Rain

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പ്രത്യേകിച്ച് മഴ മുന്നറിയിപ്പില്ലെങ്കിലും, ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Also read:രജത തിളക്കം; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

അതേസമയം, നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യതയും നൽകുന്നുണ്ട്. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News