ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

rain

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശ്രീലങ്കന്‍ തീരം തൊട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ന്ന് നവംബര്‍ 30 നു രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരൈക്കലിനും മഹാബലിപുരത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വരെ വേഗതയില്‍ അതിതീവ്രന്യൂനമര്‍ദമായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

ALSO READ: ‘ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങും’; നാഡയുടെ വിലക്കിനെതിരെ ആഞ്ഞടിച്ച് ബജ്‌റംഗ് പുനിയ

അതിനിടയില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെ അതിതീവ്രന്യൂനമര്‍ദം മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

ALSO READ: മുനമ്പം വിഷയം; ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 2024 നവംബര്‍ 30, ഡിസംബര്‍ 01 തീയതികളില്‍ അതിശക്തമായ മഴയ്ക്കും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News