ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഉയർന്ന തിരമാലയുടെയും സാധ്യത കണക്കാക്കി കേരളതീരത്ത് റെഡ് അലർട്ട് തുടരുകയാണ്. ഈ സാഹചര്യത്തിൽ തിരദേശവാസികളും മത്സ്യ തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ALSO READ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്
താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളിൽ മാറി താമസിക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News