‘മുമ്പെങ്ങുമില്ലാത്തവിധം ഒരു പാചക എക്സ്പീരിയൻസിന് തയ്യാറാകൂ’; പുതിയ റെസ്റ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്‌ന

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയുടെ കരുതായിരുന്നു സുരേഷ് റെയ്‌ന. സ്വതസിദ്ധമായ തന്റെ ബാറ്റിംഗ് ശൈലി കൊണ്ടും ഫീൽഡിങ് മികവ് കൊണ്ടും റെയ്‌ന പെട്ടെന്നാണ് ടീമിന്റെ അവിഭാജ്യഘടകമായി മാറിയത്. ഇന്ത്യൻ ടീം കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന്റെയും പ്രധാനപ്പെട്ട താരമായിരുന്നു റെയ്‌ന. ധോണി കഴിഞ്ഞാൽ ചെന്നൈ ആരാധകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരവും റെയ്നയാണ്.

ALSO READ: തൊപ്പി വിവാദം; പല വൃത്തികേടുകളും ഇവിടെ കാണിക്കുന്നുണ്ട്; സ്‌കൂളുകളിൽ ബോധവത്ക്കരണം നടത്തുമെന്ന് വി ശിവൻകുട്ടി

2020ലാണ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2022ൽ ഐ.പി.എല്ലിൽ നിന്നും വിരമിച്ചു. എന്നാൽ സോഷ്യൽ മീഡിയകളിലൂടെ താരം എന്നും ആരാധകരുടെയും ജനങ്ങളുടെയും മുന്നിൽത്തന്നെയുണ്ടായിരുന്നു. ഇപ്പോൾ റെയ്‌ന തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ് പങ്കുവെച്ചിരിക്കുന്നത്.

നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ റെയ്‌ന പുതിയ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുകയാണ്. ‘റെയ്ന’ എന്നുതന്നെയാണ് റെസ്റ്റോറന്റിനും പേര് നൽകിയിരിക്കുന്നത്. ‘മുൻപെങ്ങുമില്ലാത്ത വിധം പാചക എക്സ്പീരിയൻസിന് തയ്യാറാകൂ’ എന്ന് പറഞ്ഞുതുടങ്ങുന്ന റെയ്‌ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും ആധികാരികവും യഥാർത്ഥവുമായ രുചികൾ യൂറോപ്പിന്റെ ഹൃദയത്തിലേക്ക് നേരിട്ട് കൊണ്ടുവരാനുള്ള ഒരു ദൗത്യത്തിലാണ് താനെന്നും പറയുന്നു.

ALSO READ: മഹാരാജാസ് കോളേജിൽ ചേർന്നത് എങ്ങനെയാണെന്ന് പുറത്ത് പറയാൻ കഴിയില്ല; പ്രീഡിഗ്രി തോറ്റ വയലാർ രവിയുടെ വെളിപ്പെടുത്തൽ

‘റെയ്‌ന’യുടെ രുചികരമായ സാഹസിക യാത്രയിൽ എല്ലാവരെയും അണിചേരാൻ താരം അഭ്യർത്ഥിക്കുന്നുണ്ട്. റെസ്റ്റോറന്റിന്റെ മഹത്തായ അനാച്ഛാദനത്തിന് കാത്തിരിക്കുവാനും റെയ്‌ന ആവശ്യപ്പെടുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News