ഒമാനിൽ മഴയ്ക്ക് ശമനമായി; കൂടുതൽ മഴ ലഭിച്ചത് സൂർ വിലായത്തിൽ

oman

ഒമാനിൽ മഴയ്ക്ക് ശമനം. ഇതിനെ തുടർന്ന് കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച ഉപസമിതികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് തീരുമാനിച്ചു. ഉഷ്ണമേഖല ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് രാജ്യത്ത് കനത്ത മഴ പെയ്തത്.

Also Read: അബ്ദുള്‍ റഹീമിന്റെ മോചനം: ഹരജി സൗദി കോടതി 21-ലേക്ക് മാറ്റി

കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്ഥ സംബന്ധിച്ച സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു-സ്വകാര്യ മേഖലകള്‍ക്കും അവധി നല്‍കിയുള്ള മുന്‍കരുതലുകള്‍ ഫലം കണ്ടതായി അധികൃതര്‍ അറിയിച്ചു. സൂര്‍ വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ നിരീക്ഷണ സ്റ്റേഷനുകളില്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ ലഭിച്ച മഴയുടെ കണക്കനുസരിച്ചാണിത്.

മത്രയില്‍ ഒരു വീട്ടില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി 10 പേരെ ഒഴിപ്പിച്ച് അഭയകേന്ദ്രത്തിലേക്ക് മാറ്റി. സൗത്ത് അല്‍ ഷര്‍ഖിയ, മസ്‌കറ്റ് ഗവര്‍ണറേറ്റുകളില്‍ മഴ ആരംഭിച്ചതു മുതല്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അതോറിറ്റിയുടെ രക്ഷാപ്രവര്‍ത്തകര്‍ 23 റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News