ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി തെക്കന്‍ ശര്‍ഖിയയിൽ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും ജബല്‍ അഖ്ദര്‍ സമീപത്തുമാകും കൂടുതല്‍ മഴ ലഭിക്കുക എന്നാണ് മുന്നറിയിപ്പ്.
also read: ഏഷ്യയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോഹ്ലി
മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മണിക്കൂറില്‍ 27 മുതല്‍ 83 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പൊടി ഉയരുന്ന സാഹചര്യത്തിൽ ഇത് ദൂരക്കാഴ്ചയെ ബാധിക്കും. വാദികളില്‍ നീന്താന്‍ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സഹം, അബ്രി, ബഹ്ല, നിസ്വ, മുദൈബി എന്നീ പ്രദേശങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.
also read: ‘ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളം; ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കണ’മെന്ന് ബിജെപി എംപി
അതേസമയം രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ കരുതിയിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും ഈ ആഴ്ച അവസാനം വരെ നീണ്ടും നിന്നേക്കാമെന്നും അധികൃതരുടെ മുന്നറിയിപ്പ് .
also read: ചികിത്സാസഹായം തേടി വീട്ടില്‍ എത്തി മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു, പ്രതി പിടിയില്‍
കനത്ത ചൂട് മുലമുണ്ടാകുന്ന അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന ഇന്‍ഫോഗ്രാഫിക് പോസ്റ്റ് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. വരണ്ട ചര്‍മ്മം, സൂര്യാഘാതം എന്നിവയ്ക്കുള്‍പ്പെടെ ഉഷ്ണതരംഗങ്ങള്‍ ഇടയാക്കും.ഈ ആഴ്ച അവസാനം വരെ രാജ്യത്ത് ഉഷ്ണതരംഗങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here