സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴയിൽ 40 ശതമാനം കുറഞ്ഞു; സെപ്റ്റംബറിൽ ചെറിയ ആശ്വാസം

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കാതിരുന്നതോടെ ഇതുവരെ ലഭിച്ച മഴയിൽ 40 ശതമാനം കുറഞ്ഞു. ലഭിക്കേണ്ട മഴയിൽ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ഓഗസ്റ്റിൽ 48 ശതമാനമായിരുന്ന കുറവ് സെപ്റ്റംബർ പകുതിയായതോടെ 40 ശതമാനമായി കുറഞ്ഞതാണ് ഏക ആശ്വാസം. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോഡാണ്. തിരുവനന്തപുരത്താണ് കുറവ്. സെപ്തംബർ 21 വരെയെങ്കിലും മഴ ലഭിക്കുമെന്നാണ് വിവരം.

also read:എഡിറ്റേഴ്സ് ഗിൽഡിന്റെ മാധ്യമപ്രവർത്തകർക്കെതിരായ കേസ് ; തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിംകോടതി

സംസ്ഥാനത്ത് കൂടുതൽ അളവിൽ മഴ ലഭിച്ചത് കാസർകോഡാണ്. ആകെ 1977 മില്ലിമീറ്റർ ( 1977 mm) മഴ ഇവിടെ ലഭിച്ചു. ഏറ്റവും കുറവ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇവിടെ ആകെ 513 മില്ലീമീറ്റർ ( 513MM) മഴ മാത്രമാണ് ലഭിച്ചത്. അതേസമയം, ലഭിക്കേണ്ട മഴയുടെ കണക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി ( 57% കുറവ് ) വയനാട് ( 56) തൃശൂർ (47), പാലക്കാട്‌ (47), കോഴിക്കോട് (46) ജില്ലകളിലാണ്.

സെപ്റ്റംബർ പകുതി പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഈ മാസം മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും സെപ്തംബറിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. സെപ്റ്റംബർ മാസത്തിൽ ഇതുവരെ സംസ്ഥാനത്താകെ 52% കൂടുതൽ മഴ ലഭിച്ചു. ജൂൺ ഒന്ന് മുതൽ ഇന്ന് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ മഴ ലഭ്യതയുടെ കുറവ് 40 ശതമാനമാണ്. ഓഗസ്റ്റ് അവസാനിക്കുബോൾ 48 ശതമാനം കുറവുണ്ടായിരുന്നിടത്ത് സെപ്തംബറിൽ 15 ദിവസം പിന്നിടുമ്പോൾ 40 ശതമാനം ആയി കുറഞ്ഞു.

also read :എഡിറ്റേഴ്സ് ഗിൽഡിന്റെ മാധ്യമപ്രവർത്തകർക്കെതിരായ കേസ് ; തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News