ഹിമാചല്‍ പ്രദേശിലെ മഴക്കെടുതി തുടരുന്നു; നിരവധി വീടുകള്‍ തകര്‍ന്നു

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ കനത്തമഴയില്‍ ഹിമാചല്‍ പ്രദേശിലെ മഴക്കെടുതി തുടരുന്നു. സിംലയിലെ കൃഷ്ണ നഗര്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

also read; തിരുവല്ലയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരുക്ക്

കനത്തമഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അഞ്ചു മുതല്‍ ഏഴു വീടുകള്‍ വരെ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സിംല ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ നേഗി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേന അടക്കം വിവിധ ഏജന്‍സികള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News