ഉത്തരേന്ത്യയില്‍ മഴ അതിശക്തമായി തുടരുന്നു

ഉത്തരേന്ത്യയില്‍ മഴ അതിശക്തമായി തുടരുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മഴ ശക്തമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Also Read: തൃക്കണ്ണാട് കടൽ ക്ഷോഭം രൂക്ഷമായ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സുരക്ഷയൊരുക്കാൻ രണ്ട് ദിവസത്തിനകം കല്ലിടും; കാസർഗോഡ് ജില്ലാ കലക്ടർ

ഒഡിഷ തീരത്ത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ഉപരിതല കാറ്റും വിശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെലങ്കാനയില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നോയിഡയില്‍ വെളളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഹിന്‍ഡന്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് നോയിഡയില്‍ വെളളപ്പൊക്ക ഭീഷണിക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News