‘സൂപ്പർസ്റ്റാർ ഒന്നേയുള്ളൂ അത് മമ്മൂട്ടി സാർ ആണെന്ന് രാജ് ബി ഷെട്ടി’, 224 ലേറ്റ് നൈറ്റ് ഷോകളുടെ റെക്കോർഡുമായി കേരള ബോക്സോഫീസിൽ ടർബോ വിളയാട്ടം

ടർബോയിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമേയുള്ളൂ അത് മമ്മൂട്ടി സാർ ആണെന്ന് നടൻ രാജ് ബി ഷെട്ടി. സിനിമയുടെ പ്രദർശനം കാണാനെത്തിയ വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയെ കുറിച്ചുള്ള താരത്തിന്റെ മറുപടി.

ALSO READ: മഴ ശക്തമാണ് ജാഗ്രത വേണം, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

224 ലേറ്റ് നൈറ്റ് ഷോകളുടെ റെക്കോർഡുമായി കേരള ബോക്സോഫീസിൽ ടർബോ വിളയാട്ടമാണ് ഇപ്പോൾ തുടരുന്നത്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് ഇത്രയും മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയെ വർഗീയവാദിയാക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനിൽപ്പാണ്‌ ഈ പ്രതികരണമെന്നാണ് പലരുടെയും വിലയിരുത്തൽ.

ALSO READ: ചരിത്രനേട്ടത്തിൽ സന്തോഷ് ശിവൻ; കാൻസ് പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്‌ക്കാരം വെള്ളിയാഴ്ച സമ്മാനിക്കും

അതേസമയം, മമ്മൂട്ടി ചിത്രം ടർബോയുടെ ആദ്യദിന കളക്ഷൻ പുറത്തുവിട്ട് അനലിസ്റ്റുകൾ. 2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രത്തിനെന്നാണ് അനലിസ്റ്റുകൾ വ്യക്തമാകുന്നത്. 6 കോടിയിൽ അധികമാണ് സിനിമ ആദ്യദിനം തന്നെ നേടിയിരിക്കുന്നത്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കളക്ഷൻ റെക്കോർഡ് ടർബോ മറികടന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News