അങ്ങനെ അഭിനയിക്കുന്നതിൽ പ്രയാസമുണ്ടോ എന്ന് മമ്മൂക്ക പലതവണ ചോദിച്ചു: ടർബോയുടെ അനുഭവങ്ങൾ പങ്കുവച്ച് രാജ് ബി ഷെട്ടി

ടർബോയുടെ അനുഭവങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ സ്വന്തം വില്ലൻ രാജ് ബി ഷെട്ടി. കറുപ്പണിഞ്ഞ്, ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചുണ്ടത്ത് എരിയുന്ന ബീഡിയുമായി വന്നുകയറുന്ന ടർബോയിലെ വില്ലൻ രാജ് ബി ഷെട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി. മമ്മൂക്കയുമായുള്ള അഭിനയത്തിലെ അനുഭവങ്ങളും രാജ് ബി ഷെട്ടിക്ക് പുതുമയായി.

Also Read: 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; ആര്‍ബിഐ നിലവറകളിലേക്ക് എത്തിയത് കോടികളുടെ സ്വര്‍ണം

മമ്മൂക്കയുടെ എതിരാളിയായി അഭിനയിക്കുക എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് രാജ് ബി ഷെട്ടി പറയുന്നു. ക്ലൈമാക്സിലെ സംഘട്ടന സീനെല്ലാം കാത്തിരുന്ന് അഭിനയിച്ചത് പോലെയായിരുന്നു. മലയാളസിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി അതിശയിപ്പിക്കുന്നതാണ്‌. സംഘട്ടന സീനുകളിൽ അതുവരെ കണ്ട മമ്മൂക്കയിൽ നിന്ന് വ്യത്യസ്തമായി വളരെയധികം ആവേശമുള്ള ഒരു മമ്മൂക്കയെ കാണാൻ കഴിഞ്ഞു. ഒപ്പമഭിനയിക്കുമ്പോഴുള്ള ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം വളരെയധികം ശ്രദ്ധിച്ചു.

Also Read: വാട്ട്‌സ്ആപ്പ് എന്നും വെറൈറ്റി തന്നെ; പുത്തന്‍ ഫീച്ചറിങ്ങനെ!

ക്ലൈമാക്സിലെ ഒരു സംഘട്ടന രംഗത്തിൽ ഞാൻ വീഴുന്നതായി ചിത്രീകരിക്കുന്നുണ്ട്. അല്പം അപകടം പിടിച്ച സീൻ ആണ്. അപകടസാധ്യതയുള്ള രംഗമാണെന്നു മനസ്സിലാക്കിയാകണം അങ്ങനെ അഭിനയിക്കുന്നതിൽ പ്രയാസമുണ്ടോ എന്ന് മമ്മൂക്ക പലതവണ എന്നോട് ചോദിച്ചു. ചിത്രീകരണത്തിന് മുൻപ് പോലും അടുത്ത് വിളിച്ച് ആരെങ്കിലും നിർബന്ധിച്ചത് കൊണ്ടാണോ ഇ സീൻ ചെയ്യുന്നതെന്ന് വീണ്ടും ഉറപ്പുവരുത്തി എന്നും അദ്ദേഹം പറഞ്ഞു. രാജ് ബി. ഷെട്ടിയുടെ ഒരു മൊട്ടേയ കഥെ, ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നിവയെല്ലാം മലയാളികൾ ഏറ്റെടുത്ത ചിത്രങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News