കോണ്‍ഗ്രസ് നേതാവിനെതിരെ ഫേസ്ബുക്കില്‍ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസ് നേതാവിനെതിരെ ഫേസ്ബുക്കില്‍ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോഡ് കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഫേസ്ബുക്കിലെ അസഭ്യം വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നത്. കോണ്‍ഗ്രസിലെ പരസ്യ പോരിന്റെ തുടര്‍ച്ചായി ഉണ്ണിത്താന്‍ നാളെ മാധ്യമങ്ങളെ കാണും.

ALSO READ: നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി പൊലീസ്

കെപിസിസി മൈനോറിറ്റി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി കൂടിയായ ഡാര്‍ലിന്‍ ജോര്‍ജ് കടവനെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ് ബുക്കില്‍ അധിക്ഷേപിച്ചത്. ഡാര്‍ലിന്‍ ജോര്‍ജ് കടവന്റെ പുതിയ പ്രൊഫൈല്‍ ഫോട്ടോക്ക് താഴെയാണ് ഉണ്ണിത്താന്റെ ഫേസ് ബുക്ക് വെരിഫൈഡ് പേജിലൂടെ ‘പരമ നാറി’ എന്ന് വിളിച്ചുള്ള കമന്റ് വന്നത്. ഇതിന് താഴെ ഉണ്ണിത്താന് പിരിയിളകി തുടങ്ങിയോ എന്ന കമന്റുമായി ചിലരെത്തി. സംഭവം വിവാദമായതോടെ കമന്റ് പിന്നീട് ഡിലീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിന് പിന്നാലെ, പരാജയഭീതിയിലായ ഉണ്ണിത്താന്‍ എതിര്‍വിഭാഗത്തിലെ നേതാക്കളെ അധിക്ഷേപിക്കുന്നത് തുടരുകയാണ്.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയക്കെതിരെ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ മുനവെച്ച ആരോപണങ്ങളുമായി രംഗത്തെത്തിയത് വിവാദമായിരുന്നു. ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്ന വരത്തനാണെന്ന് തിരിച്ചടിച്ച ബാലകൃഷ്ണന്‍ പെരിയ രാജി ഭീഷണി മുഴക്കിയിരുന്നു. കെപിസിസി നേതൃത്വം ഇടപെട്ടാണ് ബാലകൃഷ്ണന്‍ പെരിയയെ അനുനയിപ്പിച്ചത്. ഇതിനെതിരെ പ്രതികരിച്ച ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണന്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ വാര്‍ത്താ സമ്മേളനം നടത്തി പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.നാളെ രാവിലെ പടന്നക്കാട്ടെ വസതിയില്‍ മാധ്യമങ്ങളെ കാണുമെന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News