‘ലഡ്‌കി ബഹിൻ’ പദ്ധതി കൈക്കൂലിയെന്ന് വിമർശിച്ച് രാജ് താക്കറെ. മഹാരാഷ്ട്ര സർക്കാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ത്രീകൾക്ക് പ്രതിമാസം 1500 മുതൽ 2100 രൂപവരെ ധനസഹായം നൽകുന്ന ‘ലഡ്‌കി ബഹിൻ’ പദ്ധതി പ്രഖ്യാപിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണെന്ന ധനവകുപ്പിൻ്റെ മുന്നറിയിപ്പ് അവഗണിച്ചുള്ള വോട്ടു ബാങ്ക് ലക്ഷ്യമിട്ട സർക്കാർ പ്രഖ്യാപനമെന്നാണ് രാജ് താക്കറെ കുറ്റപ്പെടുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം നടക്കുന്നതിനിടെയാണ് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമെന്നും മഹാരാഷ്ട്ര നവ നിർമ്മാൺ സേന തലവൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന ട്രഷറിക്ക് താങ്ങാനാവാത്ത പദ്ധതികൾ താൽക്കാലികമാണെന്നും തുടർന്ന് കൊണ്ടുപോകുവാൻ കഴിയില്ലെന്നുമാണ് എം എൻ എസ് മേധാവി പറയുന്നത്. അത് കൊണ്ട് തന്നെ വോട്ടർമാരെ സ്വാധീനിക്കാനുള്ള കൈക്കൂലി എന്ന് വിളിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.പ്രിയപ്പെട്ട സഹോദരി എന്ന പദ്ധതിയോട് തനിക്ക് എതിർപ്പില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി. ഇത് സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിൽ വീഴ്ത്താതെ നൽകാൻ കഴിയുമെങ്കിൽ നല്ല കാര്യമാണെന്നും ഇതിനെ സമ്മാനമായി അവകാശപ്പെടാൻ കഴിയുമെന്നും രാജ് താക്കറെ പറഞ്ഞു.
ALSO READ: ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു
കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി അടക്കമുള്ള നേതാക്കൾ ഈ പദ്ധതിയെ എതിർത്തിട്ടുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും നൽകാൻ കഴിയുമെങ്കിൽ, അത് ചെയ്യുക. പക്ഷേ, തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് അത് ചെയ്തിട്ട് നാളെ അതിന് കഴിയില്ലെങ്കിൽ കൈക്കൂലി എന്ന് വിളിക്കേണ്ടി വരും. നിലനിർത്താൻ കഴിഞ്ഞാൽ അതൊരു സമ്മാനമായിരിക്കും. ഇതിനായി കേന്ദ്ര വിഹിതം കിട്ടിയാൽ നല്ല കാര്യമാണെന്നും രാജ് താക്കറെ പ്രത്യാശ പ്രകടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here