മഹാരാഷ്ട്രയിലെ ജനങ്ങൾ പ്രശ്‌നങ്ങൾ നേരിടുമ്പോഴെല്ലാം തൻ്റെ പാർട്ടിയെ ഒരുക്കുമെന്നും എന്നാൽ വോട്ട് ചെയ്യാൻ സമയം മറക്കുകയാണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി. എന്നിരുന്നാലും പാർട്ടി പ്രവർത്തകരോടും നേതാക്കളോടും കഴിഞ്ഞതെല്ലാം മറക്കാനും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി സേവനം തുടരാനുമാണ് താൻ അഭ്യർത്ഥിച്ചിരിക്കുന്നതെന്നും താക്കറെ കൂട്ടിച്ചേർത്തു.
Also read: നിയമസഭ തെരഞ്ഞെടുപ്പ്; പോരടിച്ച് ബിജെപിയും – ആം ആദ്മിയും
തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ടല്ല എം എൻ എസിന്റെ പ്രവർത്തനമെന്നും താക്കറെ സൂചിപ്പിച്ചു. പുതുവത്സര സന്ദേശം എക്‌സിൽ പങ്ക് വച്ചു കൊണ്ടാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ നിരാശ താക്കറെ പരസ്യമായി പ്രകടിപ്പിച്ചത്. കഴിഞ്ഞ 25 വർഷമായി മുംബൈ നഗരത്തിലുണ്ടായ മാറ്റങ്ങൾ വലുതാണെന്നും എന്നാൽ ഈ വികസനങ്ങളൊന്നും മറാഠികൾക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിച്ചിട്ടില്ലെന്നും രാജ് താക്കറെ ആരോപിച്ചു. അതേസമയം അന്യ സംസ്ഥാനക്കാർക്ക് തൊഴിലുകൾ ലഭ്യമാണെന്നും താക്കറെ ചൂണ്ടിക്കാട്ടി. മറാഠ യുവാക്കൾ നേരിടുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നും താക്കറെ ആവശ്യപ്പെട്ടു.
Also read: ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നതിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ നേതാക്കൾ
സംസ്ഥാനത്ത് കർഷകരുടെയും പാവപ്പെട്ട തൊഴിലാളികളുടെയും ജീവിതം വിലക്കയറ്റം മൂലം ദുരിതത്തിലായിരിക്കുകയാണെന്നും രാജ് താക്കറെ പരാതിപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ 125 മണ്ഡലങ്ങളിലാണ് മഹാരാഷ്ട്ര നവനിർമാൺ സേന മത്സരിച്ചത്. എന്നാൽ ഏക എംഎൽഎ പോലും പരാജയപ്പെട്ട സാഹചര്യത്തിൽ പ്രാദേശിക പാർട്ടി പദവിയും ചിഹ്നവുമാണ് നഷ്ടപ്പെടാൻ പോകുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും മണ്ണിന്റെ മക്കൾ വാദവുമായി രാജ് താക്കറെ സാന്നിധ്യമറിയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here