“മഹായുതി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മഹാരാഷ്ട്രയെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ല”: രാജ് താക്കറേ

മഹായുതി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മഹാരാഷ്ട്രയെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലെന്ന് രാജ് താക്കറെ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു എം എന്‍ എസ് നേതാവ് രാജ് താക്കറെ. മഹാ വികാസ് അഘാഡിയുടെയും മഹായുതിയുടെയും നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാജ് താക്കറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തേങ്ങാ ഉടച്ച് തുടക്കം കുറിച്ചു.

കല്യാണ്‍ ഡോംബിവ്ലിയിലെ ഏക എംഎല്‍എയും എംഎന്‍എസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയുമായ രാജു പാട്ടീലിന്റെ പ്രചാരണ റാലിയിലാണ് മഹായുതിയെയും മഹാവികാസ് അഘാഡിയെയും രാജ് താക്കറെ രൂക്ഷമായി വിമര്‍ശിച്ചത്.

ALSO READ: തൊണ്ണൂറുകളിലെ സൗഹൃദത്തിൻ്റെയും ഗൃഹാതുരത്വത്തിൻ്റെയും കഥപറയുന്ന ‘പല്ലൊട്ടി’ താരങ്ങൾക്ക് അഭിനന്ദനവുമായി മലയാളത്തിൻ്റെ മോഹൻലാൽ

ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും ചേര്‍ന്ന് ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തി. ഈ പാര്‍ട്ടികളുടെ ചിഹ്നങ്ങളും പേരുകളും സ്വീകരിച്ചു. എന്നാല്‍ ശിവസേനയും ചിഹ്നവും ബാല്‍ താക്കറെയുടെ സ്വത്താണെന്നും ഉദ്ധവ് താക്കറെക്കും ഏകനാഥ് ഷിന്‍ഡെക്കും അവകാശമില്ലെന്നും രാജ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ യുവാക്കള്‍ തൊഴിലില്ലായ്മയില്‍ വലയുകയാണെന്നും കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.  മഹാരാഷ്ട്രയില്‍ നേരിടുന്നത് പ്രത്യയശാസ്ത്രപരമായ അധഃപതനമാണെന്നും രാജ് താക്കറെ പറഞ്ഞു.

ALSO READ: ഉത്തർപ്രദേശിൽ വ്യോമ സേന മിഗ് 29 വിമാനം തകർന്നു വീണു, പിന്നാലെ തീപ്പിടിത്തം.. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പൈലറ്റ്.!

ഈ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയുടെ ഭാവി നിര്‍ണയിക്കുമെന്നും ഇതേ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ആര്‍ക്കും മഹാരാഷ്ട്രയെ രക്ഷിക്കാന്‍ കഴിയില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News