രാജ രവിവര്‍മ ആര്‍ട്ട് ഗാലറി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

തിരുവനന്തപുരം മ്യൂസിയത്തിലെ രാജ രവിവര്‍മ ആര്‍ട്ട് ഗാലറി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ശ്രീചിത്ര ആർട്ട്‌ ഗ്യാലറി ജനങ്ങൾക്കായി തുറന്നുനൽകി 88 വർഷം പൂർത്തിയാകുന്ന അതേ ദിവസമാണ്‌ പുതിയ ആർട്ട്‌ ഗാലറിയും നാടിന് സമർപ്പിച്ചത്.

ALSO READ:വെറും മൂന്നേ മൂന്ന് ചേരുവകള്‍ മതി; കിടിലന്‍ വാനില ഐസ്‌ക്രീം വീട്ടിലുണ്ടാക്കാം

ഇന്ത്യൻ ചിത്രകലയെ ലോകത്തിന് മുൻപിൽ അടയാളപ്പെടുത്തിയ രാജാരവിവർമയുടെ ഓർമ്മകൾക്ക് 125 വയസ്സ് തികയുന്ന വർഷമാണ് ആർട്ട് ഗാലറി ജനങ്ങൾക്കായി തുറന്നു നൽകിയത്. നിലവിലെ ശ്രീചിത്ര ആർട്ട് ഗാലറി 88 വർഷങ്ങൾക്ക് മുൻപ് ജനങ്ങൾക്കായി തുറന്ന് നൽകിയതും ഇതേ ദിവസമായിരുന്നു. അന്തർദേശീയ നിലവാരത്തിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. യഥാർഥ ചിത്രവും പെൻസിൽ സ്‌കെച്ചുകളും‌ എണ്ണച്ചായാ ചിത്രങ്ങളും ഉൾപ്പെടെ 136 ചിത്രങ്ങളാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. കിളിമാനൂർ കൊട്ടാരം കൈമാറിയ ചിത്രങ്ങളും ആർട്ട്‌ ഗാലറിയിൽ ഉണ്ട്. നാനത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ പാരമ്പര്യം ഉയർത്തി പിടിക്കുന്നതാണ് രാവിവർമ്മ ചിത്രങ്ങൾ. കൊട്ടാരക്കെട്ടുകൾ വിട്ട് ചിത്രകലയെ ജനകീയമാക്കാൻ രവിവർമ്മയ്ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

7.90 കോടി ചിലവിട്ടാണ് ആർട്ട്‌ ഗാലറി തയ്യാറാക്കിചിരിക്കുന്നത്. കലക്കും സംസ്കാരത്തിനും സർക്കാർ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാജ രവിവര്‍മ ആർട്ട് ഗാലറി. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമരായ അഹമ്മദ് അവർക്കോവിൽ ജെ ചിഞ്ചു റാണി, ചീഫ് സെക്രട്ടറി വി വേണു, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News