മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിക്കണം; ബിജെപി നേതാവ്

മുസ്‌ലീ  ആളുകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ ടി. രാജ. മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്നായിരുന്നു രാജയുടെ വിവാദ പ്രസ്താവന.

മുസ്‌ലീം ആളുകള്‍കള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യിപ്പിക്കുകയാണെന്നും അതിന്റെ പ്രതികാരം ചെയ്യണമെന്നുമാണ് ആഹ്വാനം.

‘കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മുടെ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ചിലയാളുകള്‍ ബ്ലോക്ക് ചെയ്യിക്കുകയാണ്. അവര്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നമ്മളും അതേ നാണയത്തില്‍ തിരിച്ചടിക്കണം’. രാജാ സിങ് ഇങ്ങനെ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഒരു വീഡിയോയിലാണ് അണികളോട് മുസ്‌ലിം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ക്യാമ്പയിന്‍ ആരംഭിക്കാന്‍ രാജാസിങ് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News