ഇന്ത്യയ്ക്ക് ഓസ്‌കാര്‍ സമ്മാനിച്ച ആര്‍ആര്‍ആറിന്റെ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഒരൊറ്റ ഗാനവും അതിലെ ചുവടുകളും ഓസ്‌കാര്‍ വേദിയില്‍ തരംഗമായിരുന്നു. റിലീസ് ചെയ്ത് രണ്ടുവര്‍ഷം പിന്നിടുമ്പോഴും ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗുകള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടോക്കിയോയിലെ ഷിന്‍ജികു പികാഡിലി സിനിമ, ഷിന്‍ജികു വാള്‍ഡ് 9 എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രത്യേക ഷോ നടന്നത്. ജാപ്പനീസ് ഫിലിം ഡിസ്ട്രിബ്യൂട്ടര്‍മാരായ ട്വിന്‍ കമ്പനിയാണ് ചിത്രം ജപ്പാനില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
ALSO READ: സിക്‌സര്‍ പറത്തി രോഹിത്; ഐപിഎല്‍ പരിശീലനം; മുംബൈ ക്യാമ്പിലെത്തി താരം
ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലി പ്രത്യേക സ്‌ക്രീനിംഗില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം ഇത്രനാളായിട്ടും അതിന് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രതികരിച്ചു. ഒപ്പം സ്‌ക്രീനിംഗിന് എത്തിയ തനിക്ക് ആരാധികയും 83കാരിയുമായ ജാപ്പനീസ് മുത്തശ്ശി നല്‍കിയ സമ്മാനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആയിരം ഒറിഗാമാണ് അദ്ദേഹത്തിന് ആരാധിക സമ്മാനമായി നല്‍കിയത്.
ALSO READ: കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസ്; പ്രതികൾക്ക് 30 വർഷം വീതം തടവും 2 ലക്ഷം രൂപ വീതം പിഴയും
ട്വിന്‍ കമ്പനി കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ചിത്രം ജപ്പാനില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. രാംചരണും ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷത്തിലെത്തിയ ചിത്രം 410 മില്യണ്‍ യെന്‍, അതായത് 23 കോടി രൂപയാണ് ജപ്പാനില്‍ നിന്നും നേടിയത്. ആര്‍ആര്‍ആര്‍ അന്ന് പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ കൊറോണാ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ആരാധകര്‍ക്ക് രാജമൗലിയുമായി സംവദിക്കാന്‍ സാധിച്ചിരുന്നില്ല. ആരാധകര്‍ ആവേശത്തോടെ ചിത്രം കാണുന്നത് കാണണമെന്ന രാജമൗലിയുടെ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here