മഹാഭാരതം താൻ സിനിമ ആക്കുമ്പോൾ ഇപ്പോൾ എല്ലാവരും വായിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകൻ എസ് എസ് രാജമൗലി. മെഗാ-ബ്ലോക്ക്ബസ്റ്റർ സിനിമയായ ആർആർആറിന് ശേഷം തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സംവിധായകൻ രാജമൗലി. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് തന്റെ കരിയറിലെ സ്വപ്ന സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ സംവിധായകൻ നടത്തിയത്.
“ഞാൻ മഹാഭാരതം സിനിമയാക്കുന്ന ഒരു ഘട്ടത്തിലേയ്ക്ക് എത്തുകയാണെങ്കിൽ രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ പതിപ്പുകൾ വായിക്കാൻ മാത്രം എനിക്ക് ഒരു വർഷമെടുക്കും. നിലവിൽ ഇത് 10 ഭാഗങ്ങളുള്ള ഒരു സിനിമയായിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ,” രാജമൗലി പറഞ്ഞു.
എന്നാൽ ഇതാദ്യമായല്ല മഹാഭാരതം സിനിമ ചെയ്യുന്നതിനെക്കുറിച്ച് എസ്എസ് രാജമൗലി തുറന്നു പറയുന്നത്. മഹാഭാരതം താൻ സിനിമ ആക്കുമ്പോൾ ഇപ്പോൾ എല്ലാവരും വായിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ കൂടുതൽ ‘മെച്ചപ്പെടുത്തും’ എന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here