“മണ്ണിനോട് പാടുപെട്ടാല്‍ അത് കൊല്ലില്ല”: കതിര്‍ അവാര്‍ഡ് മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു

കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡില്‍ മികച്ച ജൈവകര്‍ഷകനായി രാജന്‍ ബാബു തെരഞ്ഞെടുക്കപ്പെട്ടു. മമ്മൂക്കയുടെ കയ്യില്‍ നിന്നും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അവാര്‍ഡിനായി എന്നെ തെരഞ്ഞെടുത്തതില്‍ ഒരുപാട് നന്ദിയുണ്ടെന്നും അവാര്‍ഡ് സ്വീകരിച്ച ശേഷം രാജന്‍ ബാബു പറഞ്ഞു.

Also Read : കതിര്‍ അവാര്‍ഡ് 2023; മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു, മികച്ച കര്‍ഷക ലില്ലി മാത്യു

തന്റെ ജീവിത്തില്‍ ലഭിക്കുന്ന നാലാമത്തെ അവാര്‍ഡാണിത്. 2010ലാണ് ആദ്യത്തെ അവാര്‍ഡ് ലഭിച്ചത്. മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച് ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് പറയാന്‍ ഒരുപാടുണ്ടെന്നും പക്ഷേ അതിന് സമയമില്ലാത്തത് ചെറായെങ്കിലും എന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും രാജന്‍ ബാബു പറഞ്ഞു.

Also Read : കതിര്‍ അവാര്‍ഡ്; മികച്ച ജൈവകര്‍ഷകന്‍ ഡി രാജന്‍ബാബു

നമ്മള്‍ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും പക്ഷേ ഒരു കൃഷിയിലും രാസവളം ഉപയോഗിക്കരുതെന്നും രാജന്‍ ബാബു പറഞ്ഞു. മണ്ണിനോട് പാടുപെട്ടാല്‍ അത് കൊല്ലില്ല. ജീവിച്ചിരിക്കുമ്പോള്‍ ഉച്ഛിഷ്ടവും മരിക്കുമ്പോള്‍ മൃതദേഹവും മണ്ണിനുള്ളതെണെന്ന് എല്ലാവരും മനസിലാക്കണമെന്നും രാജന്‍ ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here