മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ സാവന്ത് വാഡി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി.യുടെ ചുമതല വഹിച്ചിരുന്ന മുതിർന്ന നേതാവ് രാജൻ ടെലി പാർട്ടി വിട്ടു. കഴിഞ്ഞ 10 വർഷമായി പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട ടെലി ബിജെപിയുടെ പ്രാഥമിക അംഗത്വം രാജി വെച്ചാണ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നത്.
Also read:മഹാകവി പി ഫൗണ്ടേഷൻ പുരസ്‌കാരം മുംബൈ മലയാളിക്ക്
സിന്ധുദുർഗ് ജില്ലയിൽ നിന്നുള്ള ബിജെപി നേതാവ് രാജൻ ടെലി രത്നഗിരി-സിന്ധുദുർഗ് എം.പി.യും മുൻകേന്ദ്രമന്ത്രിയുമായ നാരായൺ റാണെയോടുള്ള വിയോജിപ്പിലാണ് പാർട്ടി വിടുന്നത്. ഒരു കുടുംബത്തിനുള്ളിൽ രാഷ്ട്രീയ അധികാരം കേന്ദ്രീകരിക്കുന്ന റാണെയുടെ രീതിയെ രാജൻ ടെലി വിമർശിച്ചു.
നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് മാറിയേക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.
Also read:യു ആര്‍ പ്രദീപിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ചേലക്കര
അതേസമയം, കങ്കാവലിയിൽനിന്നുള്ള എം.എൽ.എ.യായ നിതേഷ് റാണെ വീണ്ടും അവിടന്ന് ജനവിധി തേടും. ലോക്‌സഭാ സീറ്റ് കൂടാതെ നിയമസഭാ സീറ്റുകൾകൂടി റാണെ കുടുംബത്തിന് നൽകാനുള്ള നീക്കമാണ് ടെലിയെ ചൊടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ മഹായുതി സഖ്യത്തിൽ അനൈക്യം പുകയുന്നത് ബിജെപിക്ക് തലവേദനയുണ്ടാക്കുന്നതിനിടെയാണ് പ്രധാന നേതാക്കൾ പാർട്ടി വിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് സീറ്റുകൾ ഗണ്യമായി കുറഞ്ഞതും നേതാക്കൾക്കിടയിൽ പരാജയഭീതിക്ക് കാരണമായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here