മേക്കപ്പിലാതെ ഐശ്വര്യ റായി; സൂപ്പര്‍സ്റ്റാറിന്റെ വാക്കുകള്‍ വീണ്ടും വൈറലാവുന്നു

പ്രായം എത്രയായാലും ലോക സുന്ദരി ഐശ്വര്യ റായി തന്നെ. ഇന്നും നമ്മുടെ നാട്ടില്‍ സൗന്ദര്യമുളളയാളുകളോട് കുശുമ്പോടെ ചിലരെങ്കിലും പറയുന്ന കാര്യം ഹോ! ഐശ്വര്യ റായിയാണെന്നാ ഭാവം എന്നായിരിക്കും. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം തന്റെ അഭിനയം കൊണ്ട് തന്റേതായ സ്ഥാനം നേടിയ ഐശ്വര്യ റായിയെ കുറിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.

ALSO READ: ‘പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റർ

മണിരത്‌നത്തിന്റെയും ശങ്കറിന്റെയും സിനിമകളിലൂടെ തെന്നിന്ത്യയില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഐശ്വര്യ തമിഴിലുള്‍പ്പെടെ ചെയ്ത എല്ലാ സിനിമകളും ശ്രദ്ധിക്കപ്പെട്ടവയാണ്. ഐശ്വര്യ റായുടെ സൗന്ദര്യത്തെ അന്ന് പുകഴ്ത്തിയ നടന്‍ രജനീകാന്ത് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. ബ്യൂട്ടി വിത്ത് ബ്രെയിന്‍ എന്ന് പറയാവുന്ന നടിയാണ് ഐശ്വര്യ റായ്. സാധാരണ പെണ്‍കുട്ടിയോ സാധാരണ ആര്‍ട്ടിസ്റ്റോ അല്ല അവര്‍. ലോകസുന്ദരികളായി എത്രയോ പേര്‍ വന്നു, ഇനി എത്രയോ പേര്‍ വരാനിരിക്കുന്നു, എന്നാല്‍ ഐശ്വര്യ റായിലെ പോലെയൊരു ലോക സുന്ദരിയെ ഈ കാലഘട്ടത്തില്‍ കാണാന്‍ പറ്റില്ല. കാണുമ്പോള്‍ മാത്രമല്ല അഴക്. ഈ സിനിമയില്‍ മേക്കപ്പില്ലാതെ ഒരു സീനുണ്ട്. മേക്കപ്പില്ലാതെയാണ് ഐശ്വര്യ കൂടുതല്‍ സുന്ദരി. എന്നായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News