‘കണ്ണെഴുതി പൊട്ടുംതൊട്ട്’; തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലായിരുന്നു രാജസേനന്‍ പെണ്‍വേഷത്തില്‍ തീയറ്ററില്‍ എത്തിയത്. പെണ്‍വേഷത്തിലെത്തുന്ന കാര്യം രാജസേനന്‍ ആരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രാജസേനന്റെ മേക്കോവര്‍ എല്ലാവരേയും ഞെട്ടിച്ചു.

Also read- മഅ്ദനിയുടെ രോഗവിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; പിഡിപി നേതാവിനെതിരെ കേസ്

മെറൂണ്‍ നിറത്തിലുള്ള സാരി ധരിച്ച് കണ്ണെഴുതി, പൊട്ടും തൊട്ടാണ് രാജസേനന്‍ എത്തിയത്. ഒറ്റ നോട്ടത്തില്‍ ഒരു സ്ത്രീ. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമാണ് രാജസേനന്‍ ആണെന്ന് മനസിലാകുകയുള്ളൂ. സോഷ്യല്‍ മീഡിയയും രാജസേനന്റെ മേക്കോവര്‍ ആഘോഷമാക്കിയിട്ടുണ്ട്.

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയാണ് ‘ഞാനും പിന്നൊരു ഞാനും’. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Also Read- ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഛായാഗ്രഹണം സാംലാല്‍ പി. തോമസ്, എഡിറ്റര്‍ വി സാജന്‍,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് പാര്‍വതി നായര്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആര്‍ട്ട് സാബു റാം. കോസ്റ്റ്യൂം ഇന്ദ്രന്‍സ് ജയന്‍, കൊറിയോഗ്രാഫി ജയന്‍ ഭരതക്ഷേത്ര,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, സ്റ്റില്‍സ് കാഞ്ചന്‍ ടി ആര്‍, പിആര്‍ഓ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഐഡന്റ് ടൈറ്റില്‍ ലാബ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News