രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ബിജെപിയിൽ ആരംഭിച്ച പൊട്ടിത്തെറി സമവായം ആകാതെ തുടരുന്നു. രണ്ട് സംസ്ഥാനങ്ങളിൽ സീറ്റ് നഷ്ടപ്പെട്ടവരുടെ അനുയായികൾ തെരുവിൽ പ്രതിഷേധിക്കുന്നതും തുടരുകയാണ്. രാജസ്ഥാനിൽ കൂടുതൽ റിബൽ സ്ഥാനാർത്ഥി ബിജെപിക്ക് തലവേദനയാകും.
Also read:ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
രണ്ടാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടിക്കകത്ത് പ്രതിസന്ധി രൂക്ഷമായത്. മധ്യപ്രദേശിൽ മുൻ മന്ത്രി റുസ്തം സിംഗ് ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടും എന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും തുടരുന്ന പരസ്യ പ്രതിഷേധങ്ങളിൽ കടുത്ത അതൃപ്തിയിലാണ് ബിജെപി ദേശീയ നേതൃത്വം. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ ബിജെപി പ്രവർത്തകർ പാർടി ഓഫീസുകൾ ആക്രമിക്കുകയും സംസ്ഥാന അധ്യക്ഷന്റെ ശവമഞ്ചൽ യാത്ര നടത്തുകയും ചെയ്തിരുന്നു.
Also read:സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും; ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
അതേസമയം, രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിലും പ്രതിഷേധങ്ങൾ തുടരുകയാണ്. സച്ചിൻ പൈലറ്റിന്റെ അനുയായി സുരേഷ് മിശ്ര കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിൽ സീറ്റ് ലഭിക്കാത്തവർ പിസിസി അധ്യക്ഷൻ കമൽനാഥ്, മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് എന്നിവർക്ക് എതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഛത്തീസ്ഗഢിലും കോൺഗ്രസിൽ ചില മണ്ഢലങ്ങളിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here